22 January, 2019 04:39:08 PM
സിബിഐയിൽ കൂട്ട സ്ഥലംമാറ്റം; തീരുമാനം പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനിരിക്കെ
ദില്ലി: സിബിഐയിൽ കൂട്ട സ്ഥലംമാറ്റം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ഇടക്കാല ഡയറക്ടറായ എം നാഗേശ്വരറാവു 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്ന് മുങ്ങിയ നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റി. ഈ കേസ് അന്വേഷിച്ചിരുന്ന എസ് കെ നായരെ മുംബൈയിലെ ആന്‍റി കറപ്ഷൻ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. തമിഴ്നാട്ടിൽ തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വേദാന്ത കമ്പനിക്ക് മുന്നിലുണ്ടായ വെടിവെപ്പുകേസ് അന്വേഷിച്ചിരുന്ന എ ശരവണന്‍ ഇനി ഈ കേസ് അന്വേഷിക്കും. ടു ജി സ്പെക്ട്രം കേസ് അന്വേഷിച്ചിരുന്ന വിവേക് പ്രിയദർശിയെയും ചണ്ഡിഗഡിലേക്ക് സ്ഥലം മാറ്റി.