21 January, 2019 02:56:08 PM


തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു



പുതുക്കോട്ട: ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. 30തോളം പേര്‍ക്ക് പരിക്കേറ്റു. ലോക റെക്കോഡ് ലക്ഷ്യംവെച്ചുള്ള കളിക്കിടെയാണ് അപകടം. ജെല്ലിക്കെട്ട് കാണാനെത്തിയ റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്.

മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫ്ലാഗ് ഓഫ് ചെയ്തത്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയും സുരക്ഷാപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി 2014 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുകയും തുടര്‍ന്ന് 2017 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചില നിബന്ധനകളോടെ ജെല്ലിക്കെട്ടിന് അനുമതി നേടിയെടുക്കുകയുമായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K