18 January, 2019 06:00:20 PM
അതിരമ്പുഴ തിരുനാള്‍: മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്സവമേഖല; 25 ന് പ്രാദേശിക അവധി
കോട്ടയം: അതിരമ്പുഴ സെന്‍റ് മേരീസ് ഫെറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ജനുവരി 24, 25 ദിവസങ്ങളില്‍ അതിരമ്പുഴ സെന്‍റ് മേരീസ് ഫെറോന പള്ളിയുടെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു. വിശുദ്ധ സെബാസ്റ്റ്യന്‍ പുണ്യാളന്‍റെ തിരുനാള്‍ ദിനമായ ജനുവരി 25ന് അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍ ആഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.