17 January, 2019 11:24:53 AM
ക്രൂഡോയില്‍ വിലയില്‍ മാറ്റം ; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു,
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പെട്രോളിന് 15 പൈസും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് ഇന്ധന വില വര്‍ധനവിന് പിന്നില്‍. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.70 രൂപയായി. ഡീസലിന് 69.66 രൂപയും. കൊച്ചിയില്‍ പെട്രോള്‍ വില 72.42 രൂപയും ഡീസലിന് 68.34 രൂപയുമാണ്.