16 January, 2019 03:57:08 PM
ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതികാര നടപടിയെന്ന് കന്യാസ്ത്രീകള്‍

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിവിധ സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റി. അനുപമ, ജോസഫിന്‍, ആല്‍ഫി, നീന, റോസ് തുടങ്ങിയ കന്യാസത്രീകളെയാണ് സ്ഥലംമാറ്റിയത്. സമരത്തിന് നേതൃത്വം കൊടുത്ത സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. കേസ് ദുര്‍ബലപ്പെടുത്തുന്നതിനാണ് കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റം നല്‍കിയതെന്നും ഇത് പ്രതികാരനടപടിയാണെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.