14 January, 2019 05:09:41 PM


കഴിച്ച ഭക്ഷണത്തിന് ബില്ല് നല്‍കിയില്ലെങ്കില്‍ പണം നല്‍കേണ്ടതില്ല: റെയില്‍വെ



ന്യൂഡല്‍ഹി: ട്രെയിനിലും റെയില്‍വെ സ്‌റ്റേഷനിലും ഭക്ഷണ സാധനങ്ങള്‍ വാങ്ങിയാല്‍ ബില്ല് നല്‍കണമെന്ന വ്യവസ്ഥ ഉടനെ നടപ്പാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ബില്ല് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ ഉപഭോക്താവിന് ഭക്ഷണം സൗജന്യമായി ലഭിക്കും. ബില്ല് നിര്‍ബന്ധമായും നല്‍കണമെന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ വിളിച്ചുപറയും

റെയില്‍വെയില്‍ ഭക്ഷണത്തിന് അധിക തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍റ് ടൂറിസം കോര്‍പ്പറേഷന്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. അനധികൃത കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇത് തിരിച്ചടിയാകും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K