14 January, 2019 01:43:53 PM
കര്‍ണാടകയില്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ മാരെ ബി.ജെ.പി ഒളിവില്‍ പാര്‍പ്പിക്കുന്നു - മന്ത്രി ശിവകുമാർ
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരെ ബിജെപി തട്ടിയെടുത്ത് ഒളിവില്‍ പാർപ്പിച്ചിരിക്കുന്നുവെന്ന് മന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകളെപ്പറ്റി നന്നായറിയാമെന്നും താനായിരുന്നു കുമാരസ്വാമിയുടെ സ്ഥാനത്തെങ്കിൽ ഇതിനെ 24 മണിക്കൂറിനുള്ളിൽ പൊളിച്ചു കൊടുത്തേനെയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുന്‍പ് ബിജെപിയുടെ കുതിരക്കച്ചവടത്തിൽ നിന്നും രക്ഷനേടാൻ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് കോൺഗ്രസും ജെഡിഎസും ചേർന്നാണ് സർക്കാർ രൂപീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം ബിജെപി നിഷേധിച്ചു.