14 January, 2019 12:38:55 PM
യു പിയിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി
ദില്ലി: അടുത്തിടെ യു പിയില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വളരെ ഗുരുതരമായ വിഷയമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഈ വിഷയം വിശദമായി പരിശോധിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. സിബിഐയോ പ്രത്യക സംഘമോ ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി
59 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യു പിയില്‍ നടന്നത്. പൊലീസ് കസ്റ്റഡിയിലാണ് ഇതില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത് എന്നാണ് ആരോപണം. യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ അടുത്തിടെ കൊലപാതകങ്ങളില്‍ ആശങ്ക പ്രകടിപിച്ച് രംഗത്തെത്തിയിരുന്നു.