12 January, 2019 09:59:57 PM
വീരമൃത്യു വരിച്ച മലയാളി മേജര്‍ ശശിധരന്‍ നായര്‍ക്ക് സൈന്യത്തിന്‍റെ അന്ത്യോപചാരം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരിയില്‍ ഐഇഡി സ്ഫോടനത്തിൽ വീരചരമം വരിച്ച മലയാളിയായ മേജര്‍ ശശിധരൻ വി നായര്‍ക്ക് ആദരമര്‍പ്പിച്ച് സൈന്യം. ജമ്മു എയര്‍പോര്‍ട്ടില്‍ വച്ച് സൈനിക ഉദ്യോഗസ്ഥര്‍ വീരചരമം പ്രാപിച്ച ശശിധരന്‍ വി നായര്‍ക്ക് അന്തിമ ഉപചാരങ്ങള്‍ അര്‍പ്പിച്ചു. 2/11 ഗൂർഖാ റൈഫിൾസിൽ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്ന ശശിധരന്‍ വി നായര്‍ വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് പട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികര്‍ അബദ്ധത്തില്‍ ഇതില്‍ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ മേജറേയും സൈനികനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സക്കിടെ മരിക്കുകയായിരുന്നു. മേജര്‍ ശശിധരന്‍ വി നായരുടെ മൃതദേഹം മൃതദേഹം പൂനയിലേയ്ക്ക് കൊണ്ടു പോകും. പൂനയിലായിരിക്കും അന്തിമ ചടങ്ങുകള്‍ നടക്കുക