10 January, 2019 10:08:43 PM


ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്


Congress, LS polls


ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഫെബ്രുവരി 20നകം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയേക്കും. എ.കെ ആന്റണി അധ്യക്ഷനായ തിരഞ്ഞെടുപ്പ് ഏകോപന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പാര്‍ട്ടി പി.സി.സി അധ്യക്ഷന്‍മാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.


സംസ്ഥാനതലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് നിര്‍ദ്ദേശം. തീരുമാനമാകാത്ത സീറ്റുകളില്‍ സാധ്യതാ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കണം. ഡി.സി.സികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകണം സ്ഥാനാര്‍ത്ഥി നിര്‍ണയം. ഉടന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കണം. പ്രചാരണ സമിതിയും ഏകോപന സമിതിയും ഉടന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K