25 November, 2025 07:01:00 PM
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ആരംഭിച്ചു. 20 കേന്ദ്രങ്ങളിലായി നവംബർ 28 വരെയാണ് പരിശീലനം. ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.






