25 November, 2025 05:35:37 PM
മന്ത്രിയെ പുകഴ്ത്തിയ ആളുൾപ്പെടെ ഒൻപത് പേർക്കെതിരെ കോൺഗ്രസിൽ കൂട്ടനടപടി

കോട്ടയം: മന്ത്രിയെ പുകഴ്ത്തി സംസാരിച്ചതിനാൽ സീറ്റ് ലഭിക്കാതെ വന്നതിനെ തുടർന്ന് ഏറ്റുമാനൂരിൽ വിമതനായി മത്സരിക്കുന്ന അഡ്വ പി രാജീവ് ഉൾപ്പെടെ ഒൻപത് വിമത സ്ഥാനാർഥികൾക്കെതിരെ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നടപടി.
ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയിൽ മത്സരിക്കുന്ന കോൺഗ്രസ് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറി പി രാജീവിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കികൊണ്ട് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉത്തരവിറക്കി. കുമാരനല്ലൂരിലെ മൂന്ന് പേരെയും....... കോട്ടയം തലയാഴത്തെ രണ്ട് പേരെയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
കോട്ടയത്ത് ആദ്യഘട്ടത്തിൽ ഒൻപത് പേർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. മറ്റ് വിമത സ്ഥാനാർഥികൾക്കെതിരെയും നടപടി ഉണ്ടാകുമെന്ന് നേതൃത്വം അറിയിച്ചു.
താന്‍ സെക്രട്ടറിയായ ലൈബ്രറിയ്ക്ക് ഒട്ടനവധി സഹായങ്ങള്‍ ചെയ്ത മന്ത്രി വി.എന്‍.വാസവനെ യോഗത്തില്‍ പുകഴ്ത്തി സംസാരിച്ചത് പാര്‍ട്ടി നേതൃത്വത്തില്‍ അതൃപ്തി ഉണ്ടാക്കിയെന്നാണ് രാജീവ് പറയുന്നത്. തിരഞ്ഞെടുപ്പില്‍ വാര്‍ഡ് കമ്മറ്റി സ്ഥാനാര്‍ഥിയായി അംഗീകരിച്ച തന്നെ തഴഞ്ഞ് മറ്റൊരാളെ മത്സരരംഗത്ത് ഇറക്കിയതിന് പിന്നിലുള്ള കാരണവും ഇതുതന്നെയാണെന്ന് രാജീവ് കുറ്റപ്പെടുത്തുന്നു.






