24 November, 2025 06:19:44 PM
തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം ചൊവ്വാഴ്ച്ച മുതല്‍

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിസൈഡിംഗ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം ചൊവ്വാഴ്ച്ച (നവംബർ 25) മുതല്‍ 20 കേന്ദ്രങ്ങളില്‍ നടക്കും. നവംബർ 28 വരെ വിവിധ ബാച്ചുകളിലായാണ് പരിശീലനം.
ജില്ലാതല പരിശീലകരുടെ നേതൃത്വത്തിൽ ബ്ലോക്ക്, നഗരസഭാ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങളും മറ്റു നടപടികളും വിശദീകരിക്കുന്നതിനൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനവുമുണ്ട്.
പരിശീലന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ:
* ചങ്ങനാശേരി: ചങ്ങനാശേരി മുനിസിപ്പൽ ഓഫീസ് കോൺഫറൻസ് ഹാൾ (നവംബർ 25)
* കോട്ടയം- ഉമ്മൻചാണ്ടി ശതാബ്ദി മെമ്മോറിയൽ ഹാൾ,നാഗമ്പടം (നവംബർ 25)
* വൈക്കം- സത്യാഗ്രഹ സ്മാരക ഹാൾ (നവംബർ 26), വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഹാൾ, പിതൃകുന്നം, ഉദയനാപുരം (നവംബർ 25,26, 27, 28)
* പാലാ- ടൗൺ ഹാൾ (നവംബർ 25)
* ഏറ്റുമാനൂർ- ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിൽ ഹാൾ(നവംബർ 25), ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം (നവംബർ 25, 26,27,28)
* ഈരാറ്റുപേട്ട- സെൻറ ജോർജ് കോളജ് ഓഡിറ്റോറിയം, അരുവിത്തുറ ഗോൾഡൻ ജൂബിലി ബ്ലോക്ക് (നവംബർ 26), ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാൾ (നവംബർ 26, 27, 28)
* കടുത്തുരുത്തി-കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയം (നവംബർ 25, 26,27)
* ഉഴവൂർ- ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ (നവംബർ 25, 26,27)
•ളാലം- ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പ്രവിത്താനം ജംഗ്ഷൻ (നവംബർ 25, 26,27)
•പാമ്പാടി- പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ (നവംബർ 25,26), പള്ളിക്കത്തോട്, പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ (നവംബർ 25)
* മാടപ്പള്ളി-മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, എസ്.എസ്.എ ബ്ലോക്ക് റിസോഴ്സ് സെന്‍റർ ഹാൾ (നവംബർ 25, 26,27)
* വാഴൂർ- പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, കൊടുങ്ങൂർ (നവംബർ 25, 26)
* കാഞ്ഞിരപ്പള്ളി- സെന്‍റ് ഡൊമിനിക്സ് എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി (നവംബർ 25,26)
* പള്ളം- പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (നവംബർ 25-28),ഡോൺ ബോസ്കോ എച്ച്.എസ്.എസ്, പുതുപ്പള്ളി (നവംബർ 25,26)






