18 November, 2025 07:00:38 PM
കോട്ടയം റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 25 മുതല്‍ 28 വരെ കോട്ടയം നഗരത്തിലെ എട്ട് വിദ്യാലയങ്ങളില്‍ വച്ച് നടക്കും. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ ആര്‍. ജിഗി, ബിനു എബ്രഹാം,ആര്‍. രാജേഷ്, അനന്തകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.






