11 October, 2025 07:53:45 PM
കരൂരില്‍ വികസന സദസ് ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു
കോട്ടയം: കരൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസിന്‍റെ ഉദ്ഘാടനവും പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനവും ജോസ് കെ. മാണി എം.പി നിർവഹിച്ചു. വലവൂർ കോ- ഓപ്പറേറ്റീവ് ബാങ്ക് കൺവെഷൻ സെന്‍ററിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെറീന അബ്ദുൾ അസീസ് പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളുടെ അവതരണം നടത്തി.
ഗ്രാമീണ മേഖലയിലെ മൺ റോഡുകൾ ടാർ ചെയ്യുക, കാർഷിക ഓപ്പൺ മാർക്കറ്റ് സ്ഥാപിക്കുക, ലൈഫ് ഭവന പദ്ധതിയുടെ തുക വർധിപ്പിക്കുക, കാർഷിക മേഖലയിൽ തൊഴിൽ സേന രൂപീകരിക്കുക എന്നീ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാജു ജോർജ്ജ് വെട്ടത്തേട്ട്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ബോസ് വരകിൽപ്പറമ്പിൽ, റാണി ജോസ് കോയിക്കാട്ടിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ മോളി ടോമി, മഞ്ജു ബിജു, സീന ജോൺ, ലിന്‍റേൺ ജോസഫ്, അഖില അനിൽകുമാർ, ആനിയമ്മ ജോസ്, പ്രേമ കൃഷ്ണസ്വാമി, പ്രിൻസ് അഗസ്റ്റിൻ, ഗിരിജ ജയൻ, ബെന്നി വർഗീസ് മുണ്ടത്താനം, വൽസമ്മ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.