10 October, 2025 08:02:50 PM
അകലക്കുന്നം സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം തിങ്കളാഴ്ച

കോട്ടയം: അകലക്കുന്നം സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം ഒക്ടോബര്‍ 13 (തിങ്കളാഴ്ച) രാവിലെ 10 ന് പൂവത്തിളപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റെ ലോഗോപ്രകാശനവും റബ്ബര്‍ ഗ്രോബാഗ്, പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള തൈവിതരണവും നടത്തും. 2022-23 മുതല്‍ 2025-26 വരെയുള്ള തുടര്‍ച്ചയായ നാലുവര്‍ഷത്തെ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 93 ലക്ഷം രൂപ വിനിയോഗിച്ച് ഇരുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാധാ വി. നായര്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലത ജയന്‍, ജേക്കബ് തോമസ്, ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി, അശോക് കുമാര്‍ പൂതമന, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍,മുന്‍ സ്ഥിരം സമിതി അധ്യക്ഷ ടെസി രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി ആന്റണി,സീമ പ്രകാശ്,സിജി സണ്ണി, ജോര്‍ജ് തോമസ്,ഷാന്റി ബാബു, കെ.കെ. രഘു, ജീനാ ജോയി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, നോഡല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റെജിമോള്‍ തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ മേരി സിറിയക്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സ്‌നേഹലത മാത്യൂസ്, അകലക്കുന്നം കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രന്‍, പാമ്പാടി കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസ സെലിന്‍ ജോസഫ്, നിര്‍മിതികേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ലൗലി റോസ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടോമി മാത്യു ഈരൂരിക്കല്‍, ബിജു പറമ്പകത്ത്, ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, എം.എ. ബേബി മുണ്ടന്‍കുന്ന്, ജയകുമാര്‍ കാരിയ്ക്കാട്ട്, വി.പി. ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.