09 October, 2025 08:59:12 PM


ലോട്ടറി ക്ഷേമനിധി അംഗങ്ങൾക്ക് മുച്ചക്ര വാഹനം നൽകി



കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്ക് മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്തു. കോട്ടയം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ വിതരണോദ്ഘാടനം  നിർവഹിച്ചു. കോട്ടയം ജില്ലയിൽനിന്നുള്ള 17 പേർക്കും ഇടുക്കി ജില്ലയിൽ നിന്നുള്ള ആറു പേർക്കുമാണ് വാഹനം നൽകിയത്. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ ടി.ബി. സുബൈർ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സിൻസി പാറയിൽ, ക്ഷേമനിധി ബോർഡ് അംഗങ്ങളായ ഫിലിപ്പ് ജോസഫ്, വി.ബി. അശോകൻ, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, കോട്ടയം ജില്ലാ ഓഫീസർ സി.എസ്. രജനി, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ നിഷ ആർ. നായർ, കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എ.എസ്. പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ  വി.ബി. സന്തോഷ്, കെ. സിന്ധുമോൾ, സംഘടനാ പ്രതിനിധികളായ ടി.എസ്.എൻ. ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, സിജോ പ്ലാത്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടൻ, രമണൻ പടന്നയിൽ, എ.പി. കൊച്ചുമോൻ, എസ്. മുരുകേഷ് തേവർ എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911