03 September, 2025 07:23:52 PM
കോട്ടയം ജില്ലയിൽ ആകെ 1623269 വോട്ടർമാർ

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിവൽ കോട്ടയം ജില്ലയിൽ ആകെ 1623269 വോട്ടർമാർ. തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് പുനർ വിഭജനത്തിനു ശേഷം പുതിയ വാർഡുകളിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയിൽ 776362 പുരുഷൻമാരും 846896 സ്ത്രീകളും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ട 11 പേരുമാണ് പട്ടികയിലുള്ളത്. പ്രവാസി വോട്ടർ പട്ടികയിൽ 37 പേരുണ്ട്. വോട്ടർ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭിക്കും.