06 July, 2025 10:56:39 AM


ബേക്കർ ജംഗ്ഷനിലെ കുരുക്കൊഴിവാക്കാന്‍ ഗതാഗത പരിഷ്കരണവുമായി പോലീസ്



കോട്ടയം: ബേക്കർ ജംഗ്ഷനിലെ കുരുക്കൊഴിവാക്കാന്‍ ഗതാഗത പരിഷ്കരണവുമായി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ ഐ.പി.എസിന്‍റെ നിര്‍ദേശ പ്രകാരം  നഗരത്തിലെ ബേക്കര്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി 16.06.2025  തീയതി മുതൽ മൂന്നാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ഗതാഗത പരിഷ്കാരങ്ങൾ യാത്രക്കാരുടേയും പൊതുജനങ്ങളുടേയും ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് മാറ്റങ്ങളോടെ 07/07/2025 തീയതി  (തിങ്കളാഴ്ച)  മുതൽ നടപ്പിൽ വരുത്തുന്നതാണ്. കുമരകം, അയ്മനം, കുടമാളൂർ ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും എംസി റോഡിൽ ഇറക്കിനിർത്താതെ ZUDIO യുടെ മുൻവശം നിർത്തി യാത്രക്കാരെ ഇറക്കുകയും തുടര്‍ന്ന് CEARS ജംഗ്ഷൻ വഴി നാഗമ്പടം സ്റ്റാൻഡിലേയ്ക്ക് പോകേണ്ടതുമാണ്. എംസി റോഡുവഴി ഏറ്റുമാനൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ശക്തി ഹോട്ടലിനു സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിന് മുൻവശം നിർത്തി യാത്രക്കാരെ കയറ്റി ഉടൻതന്നെ പോകേണ്ടതാണ്. യാത്രക്കാർ തിങ്കളാഴ്ച(07/07/2025) മുതൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് തന്നെ ബസ് കയറാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യങ്ങൾ പാലിക്കുന്നതിന് കർശനമായ പോലീസ് നിരീക്ഷണം ഉണ്ടായിരിക്കുന്നതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K