01 July, 2025 10:06:45 PM
കോട്ടയം ജില്ലയിൽ രണ്ട് സ്കൂളുകളിൽ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിച്ചു

ഏറ്റുമാനൂർ: കോട്ടയം ജില്ലയിൽ രണ്ട് സ്കൂളുകളിൽ കൂടി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം എന്നീ സ്കൂളുകളിലാണ് ജില്ലയിൽ പുതുതായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ആരംഭിച്ചത്. സെൻമേരിസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ എസ്പിസി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പടിഞ്ഞാറേ കുറ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് പി സി ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അഡീഷണൽ പോലീസ് സൂപ്രണ്ട് വിശ്വനാഥൻ എ കെ ആശംസകൾ നേരുന്നു. ഏറ്റുമാനൂർ IP SHO അൻസിൽ എസ്, എസ് പി സി ഡിസ്ട്രിക്ട് അസിസ്റ്റന്റ് നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജയകുമാർ ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസ് സ്കൂളിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ കുര്യൻ ചാലങ്ങാടി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് നോഡൽ ഓഫീസർ അഡീഷണൽ എസ്പി വിശ്വനാഥൻ എ കെ ഗാന്ധിനഗർ എസ് എച്ച് ഒ ശ്രീജിത്ത് ടി, അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജയകുമാർ ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.