17 April, 2025 12:47:07 PM


'എന്‍റെ മുന്നിലിട്ടാണ് കൊന്നത്'; അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന കേസിൽ അമ്മയ്‌ക്കെതിരെ 9-ാം ക്ലാസുകാരന്‍റെ മൊഴി



കോട്ടയം: അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന കേസിൽ അമ്മയ്ക്കെതിരെ ഒൻപതാം ക്ലാസുകാരനായ മകൻ‌ മൊഴി നൽകി. പുതുപ്പള്ളി സ്വദേശിയായ 48കാരൻ കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെയാണ് തന്റെ അച്ഛനെ അമ്മ കൊലപ്പെടുത്തുന്നത് കണ്ടെന്ന് മകൻ കോടതിയിൽ പറഞ്ഞത്. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും. അഡീഷണൽ ഡിസ്ട്രിക്ട് കോടതിയിൽ (2) ആണു കേസ്. 2021 ഡിസംബർ 14ന് ആയിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത മകന്റെ മുന്നിലിട്ടാണ് അച്ഛനെ കൊലപ്പെടുത്തിയത്.  ശിശുസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോൾ സംരക്ഷിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് പാറപ്പുറം ഹാജരായി. (കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കൊല്ലപ്പെട്ടയാളുടെയും ഭാര്യയുടെയും പേര് വാർത്തയിൽ ഒഴിവാക്കിയിട്ടുണ്ട്).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K