04 February, 2025 11:39:14 AM


അറ്റകുറ്റപ്പണി പൂർത്തിയായി; മുട്ടമ്പലത്തെ ശ്മശാനം തുറന്നു



കോട്ടയം: കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനം അറ്റകുറ്റപ്പണിക്കു ശേഷം തുറന്നു. 1.5 ലക്ഷം രൂപ മുടക്കിയാണ് ബർണ റിന്റെ കേടുപാടു പരിഹരിച്ചത്. ശ്മശാനത്തിൽ പോർട്ടബ്ൾ ക്രിമറ്റോറിയം സ്ഥാപിക്കുന്നതിനു 15 ലക്ഷം രൂപ വകയിരുത്തിയെന്നു നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. ശ്മശാന ത്തിൽ മൃതദേഹം സംസ്കരിക്കുന്ന തിന് ബിപിഎൽ വിഭാഗത്തിന് 1,500 രൂപയും , എപിഎൽ വിഭാഗത്തിൽ നഗരസഭ പരിധിയിലുള്ളവർക്ക് 3,000 രൂപയും പുറത്തുള്ളവർക്ക് 4,000 രൂപയുമാണ് ഫീസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943