30 November, 2024 04:43:18 PM
കോട്ടയം മെഡി. കോളേജ് പാർക്കിംഗ് ഏരിയയിൽ നിന്ന് ഹെൽമെറ്റുകൾ മോഷണം പോയി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പാർക്കിംഗ് ഏരിയയിൽ നിന്ന് ഹെൽമെറ്റുകൾ മോഷണം പോയതായി പരാതി. രോഗിയെ സന്ദർശിക്കാൻ പോയ ഏറ്റുമാനൂർ സ്വദേശികളായ ദമ്പതികളുടെ സ്കൂട്ടറിൽ വെച്ചിരുന്ന ഹെൽമെറ്റുകളാണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരം പാർക്കിംഗ് ഏരിയയിൽ വെച്ച വണ്ടിയിൽ നിന്നാണ് ഹെൽമെറ്റുകൾ മോഷണം പോയത്. പാർക്കിംഗ് ഏരിയയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരോട് മോഷണ വിവരം പറഞ്ഞപ്പോ കൈമലർത്തി. ആശുപത്രി സമീപത്തു നിന്ന് ബൈക്കുകളും ഹെൽമെറ്റുകളും സന്ദർശകരുടെ വാഹനങ്ങളിലെ സാധനങ്ങളും ഉൾപ്പെടെ മോഷണം പോകുന്നത് പതിവാണ്.