12 November, 2024 07:43:02 PM


കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; അഖിൽ സി. വർഗീസിൻ്റെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി



കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി. വർഗീസിൻ്റെ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി. വൈക്കം നഗരസഭയിൽ നിന്നും ചങ്ങനാശ്ശേരി നഗരസഭയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവാണ് റദ്ദാക്കിയത്. പ്രതിയുടെ സ്ഥലമാറ്റ ഉത്തരവ് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് നടപടി. ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി സ്ഥലം മാറ്റ ഉത്തരവിൽ ഇടം പിടിച്ചത് സാങ്കേതിക നടപടി എന്നായിരുന്നു അധികൃതർ വിശദീകരിച്ചത്. കേസ് വരുന്നതിന് മുൻപ് അഖിൽ കൊടുത്ത ട്രാൻസ്ഫർ അപേക്ഷയിലാണ് ഇപ്പോൾ ഓർഡർ പുറത്തുവന്നത്. കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്നും 2.39 കോടി രൂപയാണ് അമ്മയുടെ  അക്കൗണ്ടിലേക്ക് ഇയാൾ തട്ടിപ്പ് നടത്തി മാറ്റിയത്. കഴിഞ്ഞ ആഗസ്റ്റിൽ വാർഷിക കണക്കെടുപ്പിനിടെ  സാമ്പത്തിക തിരിമറി കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ട്രാൻസ്ഫർ ഉത്തരവ് വന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K