24 October, 2023 10:24:29 AM
ഹാമൂണ്‍ ചുഴലിക്കാറ്റ് ശക്തമാകുന്നു; ഏഴ് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഹാമൂണ്‍ ചുഴലിക്കാറ്റ് ശക്തമാകുന്നു. വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന കാറ്റ് ബുധനാഴ്ച ഉച്ചയോടെ ബംഗ്ലാദേശില്‍ ഖേപുപാറയ്ക്കും ചിറ്റഗോങ്ങിനും ഇടയില്‍ കരയില്‍ പ്രവേശിക്കും. ഒഡീഷ, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 25 വരെ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ അറിയിച്ചു.