21 October, 2023 01:17:04 PM
ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരന്‍റെ ഭീഷണി; വിമാനം അടിയന്തരമായി ഇറക്കി
മുംബൈ : ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതോടെ മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. അകാസ എയറിന്‍റെ പൂനെയിൽ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് പുലർച്ചെ അടിയന്തര ലാൻഡിങ് നടത്തിയത്. ബോംബ് സ്വാഡ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.