15 October, 2023 03:49:00 PM
തമിഴ്നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ 7 പേർ മരിച്ചു
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ഇവർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. 3 സ്ത്രീകളും 2 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഴുപ്പുറത്ത് ക്ഷേത്രദർശനം നടത്തിയ ശേഷം ബംഗ്ലൂരുവിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.
കാർ ഓടിച്ചിരുന്ന സതീഷ് ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ ഓടി മറഞ്ഞ ലോറി ഡ്രൈവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.