10 October, 2023 04:06:43 PM


കർണാടകയിൽ നിയന്ത്രണംവിട്ട ലോറി കാറുമായി കൂട്ടിയിടിച്ച് 7 പേർ മരിച്ചു



ബംഗ്ലൂരു: കർണാടകയിൽ ഹോസ്പേട്ടിൽ നിയന്ത്രണം വിട്ട ലോറി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 7 മരണം. മരിച്ചവരിൽ 3 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.

ചിത്രദുർ‌ഗ- സോലാപൂർ ദേശീയ പാതയിൽ ഇന്നു പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇതിനു പിന്നാലെ കാറിനു പുറകിലുണ്ടായിരുന്ന ട്രക്കും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്.

കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), സണ്ടൂരിലെ ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകന്‍ അനില്‍ (30) എന്നിവരാണ് മരിച്ചത്. ട്രക്കിന്‍റെയും ടിപ്പറിന്‍റെയും ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K