04 October, 2023 10:36:40 AM
മദ്യനയക്കേസ്: എഎപി എംപി സഞ്ജയ് സിങ്ങിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്
ന്യൂഡൽഹി: ഡൽഹി സർക്കാരിന്‍റെ മദ്യനയകേസുമായി ബന്ധപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്ങിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്. ഇന്നു പുലർച്ചെയാണ് ഇഡി പരിശോധനയ്ക്കെത്തിയത്. കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഫെബ്രുവരിയിൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് സിങ്ങിന്‍റെ വീട്ടിൽ പരിശോധനയ്ക്കെത്തുന്നത്.
2012-22 ലെ സംസ്ഥാന സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നതും സിബിഐ അന്വേഷണം ആരംഭിച്ചതും. ഇതേതുടർന്ന് ഡൽഹി സർക്കാർ മദ്യനയം പിൻവലിച്ചു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെ മണിക്കൂറോളം സിബിഐ ചോദ്യം ചെയ്തിരുന്നു.