08 May, 2023 01:31:04 PM
വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം വീടിന് മുകളില്‍ തകര്‍ന്നുവീണ് 2 മരണം
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനിറങ്ങിയ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.