08 May, 2023 09:35:38 AM


ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ



ന്യൂഡല്‍ഹി: ഓട്ടുമ്പ്രം തൂവൽ തീരത്ത് നടന്ന ബോട്ട് അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും രണ്ടു ലക്ഷം രൂപ വീതം അനുവദിക്കും. ഇത് സംബന്ധിച്ചുള്ള ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ടു.

"കേരളത്തിലെ മലപ്പുറത്ത് ഉണ്ടായ ബോട്ട് അപകടത്തിൽ ജീവനുകൾ പൊലിഞ്ഞതിൽ ഖേദം രേഖപ്പെടുത്തട്ടെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകും" പ്രധാനമന്ത്രി കുറിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K