05 May, 2023 12:53:46 PM


എൻ.സി.പി അദ്ധ്യക്ഷനായി ശരത് പവാർ തുടരും



മുംബൈ: പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള ശരദ് പവാറിന്‍റെ രാജി എൻസിപി നേതൃയോഗം തള്ളി. അദ്ദേഹം അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പാർട്ടി കോർ കമ്മിറ്റി പ്രമേയവും പാസാക്കി.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ പവാർ നിർദേശിച്ച 18 അംഗങ്ങൾ അടങ്ങിയ സമിതി തന്നെയാണ് പവാറിന്‍റെ രാജി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, പവാർ യോഗത്തിൽ തന്‍റെ തീരുമാനം വ്യക്തമാക്കിയിട്ടില്ല. രാജി വിവരം പുറത്തുവന്നതുമുതൽ നേതാക്കളും പ്രവർത്തകരും പ്രതിഷേധത്തിലാണ്.

മെയ് 2 ന് മുംബൈയിൽ വച്ചുനടന്ന ആത്മകഥാ പ്രകാശന ചടങ്ങിലാണ് പ്രവർത്തകരെ ഞെട്ടിച്ചുകൊണ്ട് പവാർ അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. അണികളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തീരുമാനം പുനപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി അജിത് പവാർ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K