24 April, 2023 02:38:43 PM


രാഹുൽ ഗാന്ധിക്ക് ആശ്വാസം; പാറ്റ്ന കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു



പാറ്റ്ന: മോദി പരാമർശത്തിൽ ബിഹാറിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതിയുടെ ഉത്തരവ് ബിഹാർ ഹൈക്കോടതി സ്റ്റേ ചെയ്തു.


നാളെ കേസ് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാവണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ബിജെപി നേതാവ് സുശീൽ കുമാർ മോദിയാണ് രാഹുലിനെതിരെ ബിഹാറിൽ പരാതി നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K