24 April, 2023 11:14:11 AM
രാജ്യത്തെ പ്രമുഖ നെയ്യ് നിര്‍മാതാക്കളായ ആര്‍കെജിയുടെ തൊണ്ണൂറാം വാര്‍ഷികം ഏപ്രില്‍ 28ന്
കോയമ്പത്തൂര്‍: രാജ്യത്തെ പ്രമുഖ നെയ്യ് നിര്‍മാതാക്കളായ ആര്‍കെജി തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്നു. ഏപ്രില്‍ 28ന് കോയമ്പത്തൂരിന് അടുത്ത് കങ്ങേയത്താണ് അതിന്‍റെ ആഘോഷപരിപാടികള്‍. രാവിലെ 9മണി മുതല്‍ വൈകിട്ട് 9മണി വരെയാണ് പരിപാടികള്‍ നടക്കുക.
1932-ല്‍ സ്ഥാപിതമായ ആര്‍കെജി, നെയ്യ് നിര്‍മാണത്തില്‍ മുൻനിര നിർമ്മാതാക്കളാണ്. അതിന്‍റെ ഗുണനിലവാരം, ശുദ്ധി, ദൈവികത എന്നിവ കൊണ്ട് പേര്കേട്ടതാണ്. വിവാഹങ്ങൾ, ഉത്സവങ്ങൾ, അവധിക്കാലം, തീർഥാടന യാത്രകൾ, പാർട്ടികൾ എന്നിങ്ങനെ എല്ലാ അവസരങ്ങളിലും ഒരു പ്രധാന ഭാഗമായിരിക്കുകയാണ് ആര്‍കെജി നെയ്യ്. കമ്പനിയുടെ 90 വർഷത്തെ ബിസിനസ്സ് ആഘോഷിക്കുകയാണ്.