20 April, 2023 11:54:09 AM
രാഹുൽ ഗാന്ധിക്ക് തിരിച്ചടി: അപകീർത്തി കേസിലെ അപ്പിൽ സൂറത്ത് സെഷന്‍ കോടതി തള്ളി
സൂറത്ത്: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. രാഹുലിന്‍റെ അപ്പിൽ സൂറത്ത് സെഷന്‍ കോടതി തള്ളി. രാഹുൽ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് കോടതി വിധിക്ക് സ്റ്റേയില്ല. കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്യണമെന്ന അപേക്ഷയാണ് തള്ളിയത്. ശിക്ഷ നടപ്പാക്കുന്നതിനുള്ള സ്റ്റേറ്റ് തുടരും.
എം.പി സ്ഥാനത്തുനിന്നുള്ള രാഹുലിന്‍റെ അയോഗ്യത തുടരും. വിശദമായ വാദം കേട്ടതിനു ശേഷമാണു അയോഗ്യതാക്കേസിൽ നിർണായകമായ വിധി വരുന്നത്. രാഹുലിന് ഇനി ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാം. കേസിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.