12 April, 2023 02:06:55 PM
പഞ്ചാബ് സൈനികകേന്ദ്രങ്ങളിൽ വെടിവെയ്പ്; 4 സൈനികർ കൊല്ലപ്പെട്ടു
പഞ്ചാബ്: പഞ്ചാബ് സൈനിക കേന്ദ്രങ്ങളിൽ വെടിവെയ്പ്. 4സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. ബത്തിൻഡ മിലിട്ടറി സ്റ്റേഷനിൽ പുലർച്ചെ ആണ് സംഭവം. സംഭവത്തെ തുടർന്ന് സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് പരിശോധന തുടരുകയാണ്. അതേസമയം, മിലിട്ടറി സ്റ്റേഷനിൽ നടന്നത് ഭീകരാക്രമണമല്ലെന്നാണ് ബട്ടിൻഡ എസ്പി പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.