05 April, 2023 05:16:54 PM


മീഡിയവൺ ചാനലിന്‍റെ സംപ്രേക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി



ന്യൂഡൽഹി: മീഡിയ വൺ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ച്ചക്കുള്ളിൽ ചാനലിന്‍റെ ലൈസൻസ് പുതുക്കി നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു.


മീഡിയ വൺ ചാനലിനെതിരായ സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്ക് പിൻവലിച്ചത്.


സര്‍ക്കാരിന്‍റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത്‌ ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.


ആഭ്യന്തരമന്ത്രാലയത്തിന്‍റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നതിന്‍റെ പേരില്‍ 2022 ജനുവരി 31നാണ് ചാനലിന്‍റെ സംപ്രേഷണം കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K