01 April, 2023 02:32:23 PM
പെൺകുട്ടികളെ ബൈക്കിന്‍റെ മുന്നിലും പിന്നിലും ഇരുത്തി അഭ്യാസപ്രകടനം നടത്തി യുവാവ്
മുംബൈ: മുന്നിലും പിന്നിലും പെൺകുട്ടികളെ ഇരുത്തി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി യുവാവ്. അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു. അപകടകരമായ രീതിയിലാണ് യുവാവ് പെൺകുട്ടികളെയുമിരുത്തി ബൈക്കഭ്യാസം നടത്തിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെയും ബികെസി പൊലീസ് കേസെടുത്തു.
പ്രതികളെ തിരിച്ചറിയുന്നതിനുള്ള അന്വേഷണം നടക്കുകയാണെന്നും വീഡിയോയിലുള്ളവരെ കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നും മുംബൈ ട്രാഫിക് പൊലീസ് ട്വിറ്ററിൽ കുറിച്ചു. പോത്തോൾ വാരിയേഴ്‌സ് ഫൗണ്ടേഷൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. അപകടകരമായ രീതിയിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ യുവാവ് ബൈക്കോടിച്ചു.