31 March, 2023 01:20:07 PM


വിജയ് യേശുദാസിന്‍റെ വീട്ടിൽ കവര്‍ച്ച; 60 പവൻസ്വർണം ഉള്‍പ്പെടെ നഷ്ടപ്പെട്ടതായി പരാതി



ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്‍റെ വീട്ടിൽ കവര്‍ച്ച. ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ ദർശന ബാലയുടെ 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നല്‍കി. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.


വിജയ് യേശുദാസ് ഭാര്യ ദർശന ബാലയ്‌ക്കൊപ്പം ബ്രഹ്മപുരത്താണ് താമസിക്കുന്നത്. മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്‍റെ കുടുംബം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K