23 March, 2023 01:43:28 PM


വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് മൂന്നുപേർക്ക് ദാരുണാന്ത്യം



വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് നില കെട്ടിടം തകർന്ന് വീണ് 2 കുട്ടികളടക്കം മൂന്നുപേർ മരിച്ചു. എസ് ദുർഗ പ്രസാദ് (17), സഹോദരി എസ് അഞ്ജലി (10), ചോട്ടു (27) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ 5 പേരെ ആശുപത്രിയിലേക്ക് മാറ്റി.


ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. കലക്‌ടേറ്റിന് സമീപമുള്ള രാമജോഗി പേട്ടയിലെ മൂന്നു നിലകളുള്ള കെട്ടിടമാണ് തകർന്ന് വീണത്. എൻഡിആർഎഫും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കെട്ടിടത്തിൽ കുടുങ്ങി കിടന്ന 5 പേരെ രക്ഷിക്കാനായത്. തൊട്ടടുത്ത സ്ഥലത്ത് കുഴൽ കിണർ കുഴിക്കലും പൈലിംഗും നടന്നിരുന്നു. തുടർച്ചയായ പൈലിംഗ് മൂലം കെട്ടിടത്തിന് വിള്ളൽ വീണതായി കണ്ടെത്തി. ഇതുമൂലമാണ് കെട്ടിടം തകർന്ന് വീണതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K