23 March, 2023 12:13:47 PM
'മോദി'ക്കെതിരെ പരാമര്‍ശം: മാനനഷ്ട കേസിൽ രാഹുൽ ഗാന്ധിക്ക് രണ്ടുവർഷം തടവ് ശിക്ഷ
ന്യൂഡൽഹി: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് ചീഫ് മജിസ്ട്രേറ്റ്കോടതി. മോദി എന്ന പേരിനെക്കുറിച്ച് നടത്തിയ പരാമര്‍ത്തിലാണ് രാഹുൽഗാന്ധിക്കെതിരെ 2019ല്‍ മാനനഷ്ടത്തിന് കേസ് നൽകിയത്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി രണ്ടു വർഷത്തെ തടവ് വിധിച്ചു.
മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. 'എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്' എന്നായിരുന്നു രാഹുലിന്റെ പരാമർശം.
രാഹുലിന്‍റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം.രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായത്.