19 March, 2023 12:06:48 PM
ലൈംഗിക ബന്ധത്തിലേർപ്പെട്ട വീഡിയോ മാതാപിതാക്കൾക്ക് അയച്ചു; പരാതിയുമായി യുവതി
ന്യൂഡല്‍ഹി: പങ്കാളിയായി കൂടെ താമസിച്ചയാള്‍ ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ തന്‍റെ സ്വകാര്യ വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തതായി ആരോപിച്ച് 26കാരി. ദില്ലി സ്വദേശിയായ യുവതിയാണ് കൂടെ താമസിക്കുന്ന യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഗുരുഗ്രാമിലാണ് സംഭവം. പ്രതി തന്‍റെ സ്വകാര്യ ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
യുവാവ് തന്‍റെ നിയമപരമായ രേഖകൾ കൈവശം വെച്ചിരിക്കുകയാണെന്നും തിരികെ നൽകുന്നില്ലെന്നും യുവതി ആരോപിച്ചു. പ്രതിയായ അമുൽ താക്കൂറിനൊപ്പം ലിവ്-ഇൻ ബന്ധത്തിലാണ് താൻ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്‍റെ വീഡിയോ സമ്മതമില്ലാതെ ചിത്രീകരിച്ചു.
ഈ ഫോട്ടോകളും വീഡിയോകളും മാതാപിതാക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു. താക്കൂറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് വസ്തുതകൾ പരിശോധിച്ചുവരികയാണെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും പറഞ്ഞു.