10 March, 2023 12:03:07 PM
നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ബസിൽ കിടന്നുറങ്ങിയ കണ്ടക്ടർ വെന്തുമരിച്ചു
ബെംഗളൂരു: നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ച് കണ്ടക്ടർ മരിച്ചു. ബസിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി(45)യാണ് മരിച്ചത്. ബസിന് തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം സംഭവിച്ചത്.
ബസ് പാർക്ക് ചെയ്‌ത ശേഷം ബസിന്‍റെ ഡ്രൈവർ പ്രകാശ് ബസ് സ്റ്റാൻഡിലെ ബസ് ജീവനക്കാർക്കായുള്ള ഡോർമിറ്ററിയിൽ വിശ്രമിക്കാൻ പോയി. എന്നാൽ മുത്തയ്യ ബസിനുള്ളിൽ കിടന്നുറങ്ങാൻ തീരമാനിക്കുകയായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ അഗ്നിരക്ഷാസേനയെ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.