07 March, 2023 06:36:48 PM


ലൈംഗിക ഉത്തേജനത്തിന് മദ്യത്തിനൊപ്പം വയാഗ്ര കഴിച്ച 41കാരന് ദാരുണാന്ത്യം



നാഗ്പൂർ: മദ്യപിക്കുന്നതിനിടെ ലൈംഗിക ഉത്തേജനത്തിനായി രണ്ട് വയാഗ്ര ഗുളികകൾ കഴിച്ച 41കാരൻ മരിച്ചതായി റിപ്പോര്‍ട്ട്. ജേണല്‍ ഓഫ് ഫോറന്‍സിക് ആൻഡ് ലീഗല്‍ മെഡിസിന്‍റെ പഠനറിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ഒരു മാധ്യമം വാര്‍ത്ത പുറത്തുവിട്ടത്. 

വനിതാ സുഹൃത്തുമായി ഹോട്ടലിലെത്തിയ യുവാവ് മദ്യത്തോടൊപ്പം 50 മില്ലിഗ്രാമിന്‍റെ രണ്ട് വയാഗ്ര ടാബ്‍ലെറ്റ് കഴിച്ചു. അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം തോന്നുകയും ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യസഹായം തേടാമെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് ആവശ്യം നിരസിച്ചു. നില വഷളാകാൻ തുടങ്ങിയപ്പോൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ്കുലർ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടർമാർ കണ്ടെത്തി. മദ്യത്തിന്‍റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയർന്ന രക്തസമ്മർദ്ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K