23 February, 2023 04:18:40 PM
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ പവൻ ഖേരയ്ക്ക് ഇടക്കാല ജാമ്യം
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ കോൺഗ്രസ്സ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച വരെയാണ് ഖേരയ്ക്ക് ജാമ്യം അനുവദിച്ചത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യത്തെ തുടർന്നാണ് കോടതി നടപടി. കേസ്സെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു. നിലവിൽ ഹാജരാകുന്ന ദില്ലി, ദ്വാരക കോടതിയിൽ നിന്ന് ജാമ്യം നല്കാൻ സുപ്രീം കോടതി നിർദ്ദേശം.