23 February, 2023 12:37:11 PM
നടുറോഡിൽ പൂർണ നഗ്നയായി പ്രത്യക്ഷപ്പെട്ട നഴ്സിനെ സർക്കാർ പിരിച്ചുവിട്ടു
ജയ്പുർ: പൂർണ നഗ്നയായി നടുറോഡിൽ ബഹളം വെച്ചതിന് സർക്കാർ ആശുപത്രിയിലെ നഴ്സിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. ജയ്പുരിലെ ജവഹർലാൽ നെഹ്‌റു (ജെഎൽഎൻ) മാർഗിലാണ് 36കാരിയായ യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത്.
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓക്സിലറി നഴ്‌സ് മിഡ്‌വൈഫായി (എഎൻഎം) നിയമിച്ചെങ്കിലും അജ്മീർ ജില്ലയിലെ ബീവറിലേക്കും ജയ്പൂർ ജില്ലയിലെ ഡുഡുവിലേക്കും സ്ഥലംമാറ്റിയിരുന്നു. ഇതിൽ പരസ്യമായി പ്രതിഷേധിച്ച യുവതിയെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ തന്നെ അപമാനിച്ചെന്ന് കാട്ടി യുവതി ഭർതൃസഹോദരനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. ഇതാണ് യുവതി പൂർണ നഗ്നയായി നടുറോഡിൽ ബഹളംവെക്കാൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.