12 February, 2023 07:43:19 PM
തമിഴ്നാട് വാണിയമ്പാടിയിൽ പടക്കശാലയ്ക്ക് തീപിടിച്ച് മൂന്നു പേർ മരിച്ചു
ചെന്നൈ: തമിഴ്നാട് വാണിയമ്പാടിയിൽ പടക്കശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. വാണിയമ്പാടി പുതുക്കോവിൽ അമ്പല്ലൂർ റോഡിലാണ് സംഭവം. പൊട്ടിത്തെറി നടക്കുമ്പോൾ പത്തിലേറെ പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. പടക്കശാലയിൽ കുടുങ്ങിയ രണ്ടുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു.