27 January, 2023 07:50:32 AM
ഉപേന്ദ്ര കുശ്വാഹയോട് പാർട്ടിയിൽ നിന്നും രാജി വയ്ക്കാൻ നിർദേശിച്ച് നിതീഷ് കുമാർ
പാറ്റ്ന: ജെഡി(യു) നേതാവും പാർലമെന്ററി ബോർഡ് ചെയർമാനുമായ ഉപേന്ദ്ര കുശ്വാഹയോട് പാർട്ടിയിൽ നിന്നും രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കുശ്വാഹ ബിജെപിയുമായി ബന്ധത്തിലാണെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഇത്.
അതേസമയം, ഉപേന്ദ്ര കുശ്വാഹയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ജെഡിയു നേതാവ് ഉമേഷ് കുശ്വാഹ രംഗത്തെത്തി. "ഉപേന്ദ്ര കുശ്വാഹ തന്റെ പെരുമാറ്റത്തിൽ ലജ്ജിക്കണം. നിതീഷ് കുമാർ അദ്ദേഹത്തിന് ഇത്രയും നൽകിയെങ്കിലും അദ്ദേഹം ജെഡിയുവിനെ തകർക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവയ്ക്കണം'.- ഉമേഷ് പറഞ്ഞു. അതേസമയം, താൻ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ഉപേന്ദ്ര കുശ്വാഹ നേരത്തെ നിഷേധിച്ചിരുന്നു.