26 January, 2023 10:07:47 AM
സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണം - പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന അവസരത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്രത്തിന്റെ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വര്‍ഷമായതിനാല്‍ ഇത്തവണത്തെ റിപ്പബ്ലിക് ദിനം പ്രത്യേകതയുള്ളതാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണം. അതിനായി ഒന്നിച്ച് മുന്നേറാമെന്നും മോദി വ്യക്തമാക്കി. എല്ലാ ഇന്ത്യക്കാര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.