11 January, 2023 04:36:16 PM
ബിഹാറിൽ കർഷകപ്രതിഷേധം അക്രമാസക്തമായി; പൊലീസ് വാഹനങ്ങള്‍ കത്തിച്ചു
പാറ്റ്ന: പൊലീസ് അർധരാത്രി കർഷകരെ വീട്ടിൽ കയറി മർദിച്ചെന്നാരോപിച്ച് ബിഹാറിലെ ബക്‌സറിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. രോഷാകുലരായ പ്രതിഷേധക്കാർ പ്രദേശത്തെ എസ്ജെവിഎൻ തെർമൽ പവർ പ്ലാന്റ് ഓഫീസിന് പുറത്ത് നിരവധി വാഹനങ്ങൾ കത്തിച്ചു. കർഷകർ പൊലീസ് വാനുകൾ കത്തിക്കുകയും സർക്കാർ വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്‌തെന്ന് വാർത്താഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാർ വൈദ്യുത നിലയവും തകർത്തതായും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ശ്രമം തുടരുകയാണെന്നും ബക്സർ എസ്പി മനീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച അർധരാത്രി കർഷകരുടെ വീടുകളിൽ പൊലീസ് അതിക്രമിച്ച് കയറി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.